ചിറ്റാരിക്കാല്‍ : തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മരണപ്പെട്ട തയ്യേനി സ്വദേശി വേളൂര്‍ സണ്ണിയുടെ കുടുബത്തിന് കാസര്‍ഗോഡ് ഡി .എഫ് .ഒ കെ അഷറഫ് മരണപ്പെട്ട സണ്ണിയുടെ ഭാര്യ ലിസ്സിക്ക് സര്‍ക്കാറിന്റെ ധനസഹായത്തിന്റെ ആദ്യഗഡു ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കഴിഞ്ഞ വ്യാഴായ്‌ഴച്ച തലശേരി പി ഡബ്ലു ഡി ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു തലശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ വനംമന്ത്രി എ കെ ശശീധരനുമായി ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ ഈ തുക കൈമാറാന്‍ വനംവകുപ്പ് മുന്‍പോട്ട് വന്നത്. ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് , തയ്യേനി ഇടവക വികാരി ഫാ. തോമസ് മേനപ്പാട്ടുപടിക്കല്‍, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജോസഫ് മുത്തോലില്‍, പുളിങ്ങോം ഇടവക വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് ചെറുപുഴ ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പൂവന്‍പ്പുഴ, കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സെക്രട്ടറിമാരായ ഷിജിത്ത് തോമസ് കുഴുവേലില്‍, ജോസഫ് കെ എ കൊച്ചുകുന്നുത്ത്പറമ്പില്‍, ജെയിംസ് ഇമ്മാനുവേല്‍, സുരേഷ് ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് തോമാപുരം മേഖല പ്രസിണ്ടന്റ് സാജു പടിഞ്ഞാറേട്ട്, ആന്റോ തെരുവംകുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് തോമാപുരം മേഖല മുന്‍ ട്രഷറും , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെബറുമായ പ്രശാന്ത് പാറേക്കുടിയില്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, പഞ്ചായത്ത് മെബര്‍ മോഹനന്‍ , ജോസ് കുത്തിയതോട്ടില്‍, കത്തോലിക്ക കോണ്‍ഗ്രസ് തോമാപുരം മേഖല വൈസ് പ്രസിഡന്റ് മോളി മഞ്ഞക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.