കാസര്‍കോട്:നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയും ക്ഷേമനിധി ബോര്‍ഡിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും 31ന് നിര്‍മ്മാണ തൊഴിലാളി എസ് ടി യു നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഫോട്ടോ ഫ്രെയിം ക്യാമ്പയിന് തുടക്കമായി.എസ് ടി യു സംസ്ഥാന ജന. സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷന്‍ പ്രസിഡണ്ട് സി എ ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷതവഹിച്ചു.എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി,ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജി,ജന.സെക്രട്ടറി മുത്തലിബ് പാറക്കെട്ട്,എം എ മക്കാര്‍ മാസ്റ്റര്‍,മാഹിന്‍ മുണ്ടക്കൈ,എല്‍ കെ ഇബ്രാഹിം,ഹനീഫ പാറ,ശിഹാബ് റഹ്മാനിയ നഗര്‍,യൂനുസ് വടകര മുക്ക്,ഷുക്കൂര്‍ ചെര്‍ക്കള,ബി കെ മജീദ് സംബന്ധിച്ചു
ചിത്രം : നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഫോട്ടോ ഫ്രെയിം ക്യാമ്പയിന്‍ എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു