ഉദുമ പള്ളത്ത് പുതിയതായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്ക് പഴകിയ മീന്‍ വില്‍പ്പന നടത്തിയതായി പരാതി: മീന്‍ വില്‍പ്പന നടത്തിയ ആള്‍ക്കെതിരെ ഹോട്ടല്‍ ഉടമ പോലീസില്‍ പരാതി നല്‍കി;

ഉദുമ: പള്ളത്ത് പുതിയതായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്കാണ് തൊട്ടടുത്തുള്ള കെട്ടിട ഗോഡൗണില്‍ നിന്നും കാല പഴക്കമുള്ള മീന്‍ വില്‍പ്പന നടത്തിയത്. മീന്‍ വില്‍പ്പനക്കാരനെതിരെ ഹോട്ടല്‍ ഉടമ പോലീസില്‍ പരാതി നല്‍കി. ബാക്കി ഉണ്ടായിരുന്ന പഴകിയ മീന്‍ പാചകത്തിനായി ഉപയോഗിക്കാതെ തിരിച്ചേല്‍പ്പിച്ചപ്പോഴാണ് മുഴുവന്‍ പണം തിരികെ വേണമെന്ന് പറഞ്ഞ് തര്‍ക്കം ഉണ്ടായത്. തര്‍ക്കത്തില്‍ പരസ്പരം ഉന്തും, തള്ളിലും കലാശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് പോലീസ് എത്തി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയും, ലൈസന്‍സ് എടുക്കാതെയും തുറന്നു പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനത്തിനെതിരെ കര്‍ശന നടപടി എടുക്കാതെ ആരോഗ്യ വകുപ്പും, പഞ്ചായത്തും കണ്ണടച്ചു ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടന്നാണ് വിവരം. അനധികൃതമായി തുറന്നു പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ പൂട്ടിട്ട് പൂട്ടേണ്ടതാണ്. അടച്ചിട്ട ഗോഡോണിനകത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ കാല പഴക്കമുള്ള മീനാണ് ഇവന്മാര്‍ സൂക്ഷിച്ചു വെച്ച് റോഡരികിലും ഹോട്ടലുകളിലും വീടുകളിലുമായി വില്‍പ്പന നടത്തുന്നത്. നേരത്തെ തന്നെ ആരോഗ്യ വകുപ്പിലും, പഞ്ചായത്തിലും പരാതി ഉണ്ടായിട്ടും നാള്‍ ഇതുവരെയായി യാതൊരുവിധ നടപടിയും ഉണ്ടായില്ല . ഭക്ഷ്യ വസ്തുക്കള്‍ റോഡരികില്‍ വില്‍പ്പന നടത്താന്‍ ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ ഒന്നോര്‍ക്കുക പഴകിയ ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പകല്‍ കൊള്ളക്കാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ എന്ന് ?ഉണ്ടങ്കില്‍ പലതരം അസൂഖങ്ങളും പിടിപെടാന്‍ സാധ്യത ഉണ്ട് – വാങ്ങി കഴിക്കുന്നവരും ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *