എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു

രാജപുരം: എസ് എസ് എഫ് മുപ്പത്തി ഒന്നാമത് എഡിഷന്‍ സാഹിത്യോത്സവ് പാണത്തൂരില്‍ സമാപിച്ചു ഉദ്ഘാടന സംഗമത്തില്‍ പ്രമുഖ സാഹിത്യകാരന്‍ സതീശന്‍ മാസ്റ്റര്‍ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു.കഥാകൃത്ത് ഗണേശന്‍ അയറോട്ട് തമ്പാന്‍ പി, റോണി ആന്റണി, തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു എസ്എസ്എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കളത്തൂര്‍ സാഹിത്യ പ്രഭാഷണം നടത്തി അബ്ദുറഹ്മാന്‍ നൂറാനി, ഹമീദ് അയ്യങ്കാവ്,അസ്അദ് നഈമി, റാഷിദ് ഹിമമി സംബന്ധിച്ചു .കാഞ്ഞങ്ങാട്, നിലേശ്വരം, അജാനൂര്‍, പരപ്പ, പാണത്തൂര്‍, എന്നീ 5 സെക്ടറുകളില്‍ നിന്ന് 400 ല്‍ അധികം മത്സരാര്‍ത്ഥികള്‍ 150 ഇനങ്ങളിലായി 8 കാറ്റഗറികളിലായാണ് മത്സരിച്ചത്. സമാപന സംഗമത്തില്‍ എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ പ്രസിഡണ്ട് ജമാല്‍ ഹിമമി സഖാഫി യുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്എഫ് നാഷണല്‍ സെക്രട്ടറി ഡോ. ഷെറിന്‍ സന്ദേശ പ്രഭാഷണം നടത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞങ്ങാട് സെക്ടറിനുള്ള ട്രോഫി വിതരണം, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ഹമീദ് മൗലവി കൊളവയല്‍ നിര്‍വഹിച്ചു. സത്താര്‍ പഴയ കടപ്പുറം, ബഷീര്‍ മങ്കയം, ഷംസുദ്ദീന്‍ പുഞ്ചാബി, മഹമൂദ് അംജദി പുഞ്ചാവി, സുബൈര്‍ പടന്നക്കാട്, അബ്ദുസ്സലാം ആനപ്പാറ, ഹമീദ് അയ്യങ്കാവ്, അസ്അദ് നഈമി, മൊയ്തു കുണ്ടുപ്പള്ളി, ഉമ്മര്‍ സഖാഫി,ആഷിക് ടി പി,നൗഷാദ് ചുള്ളിക്കര, അബ്ദുള്ള ഹിമമി,സകരിയ അഹ്‌സനി അബ്ദുസ്സലാം പുഞ്ചാവി, ബി കെ കെ അബ്ദുറഹ്മാന്‍ ആറങ്ങാടി, ബഷീര്‍ മങ്കയം, എന്നിവര്‍ സംബന്ധിച്ചു.ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഇര്‍ഫാനി സ്വാഗതവും ഡിവിഷന്‍ അബൂബക്കര്‍ തോട്ടം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *