രാജപുരം : ഉഡുപ്പി കരിന്തളം 400 കെവി പവര്‍ ലൈന്‍ കടന്ന് പോകുന്ന ജില്ലയിലെ പ്രദേശ ങ്ങളില്‍ സ്ഥലം നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തില്‍ തീരുമാനം വൈകുന്നതിനെതിരെ കര്‍ഷക രക്ഷാസമിതി യോഗം പ്രതിഷേധിച്ചു.ഉത്തര മലബാറിന്റെ ഊര്‍ ജപ്രതിസന്ധിക്ക് പരിഹാരമാകുന്ന പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. എന്നാല്‍ പൂര്‍ണമായും കിടപ്പാടം വരെ നഷ്ടപ്പെടുന്ന കര്‍ഷകരുടെ പ്രശ്‌നത്തില്‍ അന്തിമ തീരു വൈകുന്നത് ശരിയായ രിതിയല്ലെന്നും. സ്ഥലത്തു കൂടി പവര്‍ലൈന്‍ കടന്ന് പോകുന്നതിനാല്‍ കര്‍ഷ കര്‍ക്ക് ബാങ്ക് ല്‍ നിന്ന് വായ്പ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.

ഉഡുപ്പി-കരിന്തളം പവര്‍ലൈന്‍ ലൈന്‍ വലിക്കു പദ്ധതിയില്‍ ലൈന്‍ വലിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്ന വര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പട്ടിണി സമരം നടത്തുമെന്നും യോഗം ഉദ്ഘാടനം ചെയ്ത് കര്‍ഷക രക്ഷാ സമിതി ചെയര്‍ മാന്‍ ഷിനോജ് ചാക്കോ പറഞ്ഞു.രക്ഷാസമിതി കണ്‍ വീനര്‍വീനര്‍ പപ്പന്‍ അധ്യക്ഷത വഹിച്ചു. സിബി ജോസഫ്, ഫ്രാന്‍ സിസ് കാട്ടുകൂക്കെ, പ്രഭാകരന്‍ : കത്തുണ്ടി, ഷാനവാസ് പരപ്പ, എം.ഭാസ്‌കരന്‍, സത്യനാഥ് കമ്പിക്കാനം, സണ്ണി കോടോത്ത് എന്നിവര്‍ സംസാരിച്ചു.