കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപികരണവും വികസന സെമിനാറും ബേളൂര്‍ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനകീയാസുത്രണജില്ലാ കോര്‍ഡിനേറ്റര്‍ അജയന്‍ പനയാല്‍ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ദീപ കെ , പഞ്ചായത്ത് സെക്രട്ടറി വിപിന്‍ എസ് ജി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്ത്രി സുരക്ഷ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും എം എല്‍ എ നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *