രാജപുരം: ചുള്ളിക്കര കുറ്റിക്കോല്‍ റോഡിലെ കൊട്ടോടി ആയുര്‍വേദ അശുപത്രിക്ക് മുന്നിലുള്ള റോഡരികില്‍ കുട്ടിയിരിക്കുന്ന മണ്‍ കുനയും , കല്ലുകളും, മരത്തടികളും മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൊട്ടോടി ആയുര്‍വേദ ചെക്ക് ഡാം കമ്മിറ്റി രേഖാമൂലം പരാതി നല്‍കി. റോഡരികില്‍ ബസ്സ് കാത്ത് നില്‍ക്കാനും, അശുപത്രിയിലേക്ക് രോഗികള്‍ക്ക് നടന്ന് പോകാനും, രണ്ട് വലിയ വാഹനങ്ങള്‍ ഒന്നിച്ച് വന്നാല്‍ കടന്ന് പോകാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും, മഴ പെയ്യാന്‍ തുടങ്ങിയാല്‍ മണ്‍ കൂനയിന്‍ നിന്ന് മണ്ണ് കള്‍ ഇളകി റോഡിലെത്തുകയും അപകടം കൂടുകയും ചെയ്യു മെന്ന് പരാതിയില്‍ പറയുന്നു.