രാജപുരം : കള്ളാര്‍ എ.എല്‍.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപിക സി.കെ. ത്രേസ്യാമ്മ (83) നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 19 ന് ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടത്തപ്പെടുന്നു. ഭര്‍ത്താവ് :പരേതനായ പി.ജെ.ജോസഫ് (റിട്ട . ഹെഡ്മാസ്റ്റര്‍). മക്കള്‍: ബിജി ജോസ് (ഫാര്‍മസിസ്റ്റ്), ബിജു.പി.ജോസഫ് (റിട്ട.അധ്യാപകന്‍, സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്), മരുമക്കള്‍: ജോസ് ചമ്പക്കര (റിട്ട. ഫെഡറല്‍ ബാങ്ക് മാനജര്‍), മീന. പി.ഫിലിപ്പ്, പഴയംപള്ളില്‍ (നഴ്‌സ് യുകെ). കൊച്ചുമക്കള്‍: ഫ്രെനി ആന്റ് ടോണി (കാനഡ ), ടീസ , ടിബീന (യുകെ)