പാലക്കുന്ന് : മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയ്ക്ക് നല്‍കിയിരുന്ന യാത്ര നിരക്കിലെ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വയോജനങ്ങള്‍ക്ക് പാലക്കുന്നില്‍ പകല്‍വീട് അനുവദിക്കണമെന്നും കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യവും പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പും അനുവദിക്കാനും ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.വി. കുഞ്ഞിക്കോരന്‍ അധ്യക്ഷത വഹിച്ചു. വയലുംവീടും ഹരിത പുരസ്‌കാരം നേടിയ കെ. വി.കുഞ്ഞിക്കണ്ണനെ അനുമോദിച്ചു. വൈസ് പ്രസിഡന്റുമാരായ സി. ലീലാവതി, പി. പി. കൃഷ്ണന്‍, എം. ശേഖരന്‍ നായര്‍, സെക്രട്ടറി വി. വി. പ്രമോദ്, ജോയിന്റ് സെക്രട്ടറി പി. കെ. ബാലകൃഷ്ണന്‍, ട്രഷറര്‍ പി. മോഹനന്‍, യൂണിറ്റ് ചാര്‍ജ് കെ. അമ്പാടി, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍, സാംസ്‌കാരിക സമിതി സെക്രട്ടറി ടി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ. വി. കുഞ്ഞിക്കോരന്‍ (പ്രസി.) എം. ശേഖരന്‍ നായര്‍, പി. പി. കൃഷ്ണന്‍, ജയന്തി അശോകന്‍ (വൈ.പ്രസി.) വി.വി. പ്രമോദ് (സെക്ര.) കെ. കുഞ്ഞിരാമന്‍, പി. കെ. ബാലകൃഷ്ണന്‍ സി.ലീലാവതി (ജോ. സെക്ര.) പി. മോഹനന്‍ (ട്രഷ.)