അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയ ആയുഷ് മിഷന്‍ പദ്ധതിയിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. (മൂന്ന് വാഹനങ്ങള്‍) ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 24 ഉച്ചക്ക് ഒന്ന്.  അന്നേ ദിവസം വൈകുന്നേരം മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിലാസം- ജില്ലാ പ്രോഗ്രാം മാനേജര്‍, ദേശീയ ആയുഷ് മിഷന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, പടന്നക്കാട്, 671314. ഫോണ്‍- 0467 2288106, 8848002953.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപക്ഷ ക്ഷണിച്ചു

പൈവളികെ ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 20 ന് വൈകുന്നേരം നാലിനകം നേരിട്ടോ ഇ മെയില്‍ മുഖേനയോ ലഭ്യമാക്കണം. യോഗ്യത –  സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡി.സി.പി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്. അല്ലെങ്കില്‍ ബിരുദവും  ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. വേതനം 22290 രൂപ. പ്രായപരിധി – 18-30. ഫോണ്‍ – 9496049719. ഇ മെയില്‍ – secpaivalikegp@gmail.com.

ടെണ്ടര്‍ ക്ഷണിച്ചു

നീലേശ്വരം ഐ.സി.ഡി.എസിന് കീഴിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍ – 9495279713,  9946216794.

വ്യക്തിഗത വായ്പ

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കാസര്‍കോട് ഓഫീസിലേക്ക് മഞ്ചേശ്വരം, കാസര്‍കോട്  താലൂക്കില്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍നിന്നുമുള്ള 18 നും 60 നും വയസ്സിന് ഇടയിലുള്ള നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖല ജീവനക്കാര്‍ക്കും വ്യക്തിഗത വായ്പ ലഭ്യമാണ്. മൂന്ന് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് 9.5% പലിശയില്‍ അഞ്ച് ലക്ഷം രൂപവരെയും, എട്ട്് ലക്ഷത്തിന്ന് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 11% പലിശയില്‍ 10 ലക്ഷം രൂപ വരെയും നല്‍കുന്നു. വായ്പയ്ക്ക് ജാമ്യം നിര്‍ബന്ധമാണ്. ഫോണ്‍- 04994227060, 227062, 9447730077.

നേഴ്‌സ് നിയമനം; അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നേഴ്‌സ് ഹോമിയോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ജി.എന്‍.എം  ഡിപ്ലോമയും  ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ് (ബി.സി.സി.പി.എന്‍) കോഴ്സും  കെ.എന്‍.എം.സി രജിസ്ട്രേഷനും അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായംം – 18-41. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04994 255582.

ടെന്‍ഡര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ഐ.സി.ഡി.എസിലെ 119 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വാങ്ങുന്നതിനായി മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 25ന് ഉച്ചയ്ക്ക് 12 വരെ. വൈകുന്നേരം മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9288194914.

ചുരുക്ക പട്ടിക  പ്രസിദ്ധീകരിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ കാസര്‍കോട് ജില്ലയില്‍  നഴ്‌സ് ഗ്രേഡ് – II   (കാറ്റഗറി നം . 745/2024)  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്  

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍  ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള  പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക്  പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-  7994449314.

സേവിങ് അക്കൗണ്ട് ആരംഭിച്ചു

തൊഴിലാളി ക്ഷേമനിധി നിയമം 1975 ന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കിട്ടാ കുടിശ്ശിക, ബോണസ്, ഗ്രാറ്റിവിറ്റി, ലഭിക്കാത്ത ശമ്പളം തുടങ്ങിയവ കാര്യക്ഷമമായി സ്വീകരിക്കുന്നതിനും തുക തൊഴിലാളികള്‍ക്ക് തിരികെ നല്‍കുന്നതിനുമായി കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ബന്ധന്‍ ബാങ്കില്‍  സേവിങ് അക്കൗണ്ട് ആരംഭിച്ചുവെന്ന് കണ്ണൂര്‍ ജില്ല ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ബന്ധന്‍ ബാങ്ക്, അക്കൗണ്ട് പേര്- കേരള ലേബര്‍ വെര്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്. അക്കൗണ്ട് നമ്പര്‍ – 20200132018129. ഐ.എഫ്.എസ്.സി – BDBL 0001621. ബ്രാഞ്ച് – തിരുവനന്തപുരം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ 144 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി- 23 ന് ഉച്ചക്ക് 12. ഉച്ചക്ക് ഒന്നിന് ക്വട്ടേഷന്‍ തുറക്കും.ഫോണ്‍- 04994281145.

Leave a Reply

Your email address will not be published. Required fields are marked *