കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സല്‍ ബിസിനസ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് അംഗങ്ങള്‍ക്ക് ടെക്നിക്കല്‍ പഠന ക്ലാസ് നടത്തി. കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് ടി.വി മണി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എം അബ്ദുല്ല അധ്യക്ഷനായി. യു.ബി.സി മാനേജിംഗ് ഡയറക്ടര്‍ വിജയകുമാര്‍, അനീഷ്, ദിപിന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജില്ലാ സെക്രട്ടറി ടി.കെ പുരുഷോത്തമന്‍ സ്വാഗതവും ജില്ലാ ജോയിന്‍ സെക്രട്ടറി സി വിദ്യാധരന്‍ നന്ദിയും പറഞ്ഞു. പഠന ക്ലാസില്‍ 150 ഓളം പേര്‍ പങ്കെടുത്തു