കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഗുരുപൂര്‍ണ്ണിമ വൈവിധ്യമാര്‍ന്ന പരിപാടികളോട് കൂടി ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ റിട്ട.എ.ഇ.ഒ ശ്രീ.പി.വി. ജയരാജ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകത്തിനപ്പുറത്ത് പ്രകൃതിയില്‍ നിന്ന് പഠിക്കണം, പ്രകൃതിയിലേക്ക് നോക്കാന്‍ കണ്ണ് വേണമെന്നും, മാറുന്ന സാഹചര്യത്തെക്കുറിച്ച് ബോധം ഉണ്ടാകണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാദമിക് കോ ഓഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, അധ്യാപിക മനോരമ. ഒ, രജനി എം.പി,വിജയ. പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂളിലെ അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ പുഷ്പം നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളായ സനിക പ്രകാശ്, ആദ്യ. എന്‍. ഡി, സ്വാതിക്.എം. ഭട്ട്, എച്ച് വിട്ടല്‍ കാമത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗുരുപൂര്‍ണ്ണിമയുടെ സന്ദേശം ഉയര്‍ത്തിക്കാട്ടി കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റ് ഏറെ ശ്രദ്ധേയമായി.