അങ്കോലയിലെ മണ്ണിടിച്ചില്‍; അപകടത്തിന്റെ ഉപഗ്രഹ ദൃശ്യം ഐഎസ്ആര്‍ഒയുടെ കൈവശമില്ല

കര്‍ണാടക: കര്‍ണാടകയിലെ അങ്കോലയില്‍ അര്‍ജുന്‍ മണ്ണിനടിയില്‍പ്പെട്ട ഉപഗ്രഹ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒയുടെ കൈവശമില്ല. അപകട സമയത്ത് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഷിരൂര്‍ കുന്നില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല എന്നു കണ്ടെത്തി.അപകടം നടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പും അതിനുശേഷം വൈകിട്ട് 6നുമാണ് ഇവിടത്തെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങള്‍ പകര്‍ത്തുന്നത്. കറങ്ങിക്കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് മാറിമാറിയാണ് ഉപഗ്രഹ ദൃശ്യങ്ങളെടുക്കുന്നത്.കര്‍ണാക സ്റ്റേറ്റ് റിമോട്ട് സെന്‍സറിങ് ആപ്ലിക്കേഷന്‍ സെന്ററാണ് കര്‍ണാടകയില്‍ ഐസ്ആര്‍ഒയ്ക്കു വേണ്ടി ഇക്കാര്യങ്ങള്‍ നടത്തുന്ന നോഡല്‍ ഏജന്‍സി. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കൈമാറിയിട്ടുണ്ട്. അത് സമയം അപകടം നടക്കുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല എങ്കിലും മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ സാറ്റ്ലൈറ്റ് അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നാണ് പരിശോധിക്കുന്നത്.കെ.സി.വേണുഗോപാല്‍ എംപിയാണ് സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഐഎസ്ആര്‍ഒയില്‍ ഇടപെടല്‍ നടത്തിയിരുന്നത്. അര്‍ജുനും ലോറിയും കര്‍ണാടക അങ്കോലയ്ക്കു സമീപം ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കയാണ്. റോഡിലെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്ചതെങ്കിലും അര്‍ജുനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇനി സമീപത്തെ ഗംഗാവലി പുഴയില്‍ ഉണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇന്ന് സൈന്യം ഇവിടെ പരിശോധന ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *