കോട്ടിക്കുളം: കോട്ടിക്കുളം ഗോപാലപ്പെട്ടയില്‍ രണ്ട് വീടുകള്‍ക്ക് നേരെ കടലാക്രമണ ഭീക്ഷണി. കര്‍ത്തിയാനി മോഹനന്‍, ശ്യാമള ചന്ദ്രന്‍ എന്നിവരുടെ വീടുകളുടെ അടിത്തറയുടെ മണ്ണ് കടല്‍ എടുത്ത് കൊണ്ടിരിക്കികയാണ്, ഇരു വീട്ടിലെ കുടുംബങ്ങളെയും മാറ്റി താമസിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉദുമ പഞ്ചായത്ത് ഏര്‍പ്പാട് ചെയുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. സ്ഥലം ഹോസ്ദുര്‍ഗ് താലൂക് ഓഫീസര്‍ എം മായ, ഫിഷറിറീസ് ഓഫീസര്‍ അബ്ദുള്ള, കൊട്ടിക്കുളം വില്ലേജ് ഓഫീസര്‍ കെ സതീശന്‍ , പഞ്ചായത്ത് മെമ്പര്‍ വിനയന്‍, കോട്ടിക്കുളം ശ്രീ കുറുമ്പ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി ആര്‍ സുരേന്ദ്രനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.