രാജപുരം: റാണിപുരം വനസംരക്ഷണ സമിതിയുടെ 2024-26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികള്‍: എസ് മധുസൂദനന്‍ (പ്രസിഡന്റ്), ഷിബി ജോയി (വൈസ് പ്രസിഡന്റ്), എം.കെ സുരേഷ് (ട്രഷറര്‍), ടിറ്റോ വരകുകാലായില്‍ , എന്‍ മോഹനന്‍ , എം ബാലു, കെ ഹരികുമാര്‍ ,എസ് സുമതി ,സി ശാലി എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍. വരണാധികാരിയായ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ കെ രാഹുല്‍, എം പി അഭിജിത്ത്, വി വിനീത്, വിഷ്ണു കൃഷ്ണന്‍, ഡി വിമല്‍ രാജ്, എം മഞ്ജുഷ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.