ഇന്ന് രാവിലെ ശക്തമായ കാറ്റില്‍ തകര്‍ന്ന കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ച എ.എല്‍.പി സ്‌കൂള്‍ ജില്ല കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. ഓട് മേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഷീറ്റിട്ട ഒരുഭാഗവും തകര്‍ന്നിരുന്നു. ബെളിഞ്ച സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നാളെ (തിങ്കള്‍) അവധി നല്‍കാനും മേല്‍ക്കൂരയുടെ അറ്റകുറ്റ പണികള്‍ തീരുന്നത് വരെ ക്ലാസുകള്‍ നഷ്ടപ്പെടാതെ നടത്തുന്നത് സംബന്ധിച്ച് നാളെ പി.ടി.എ യോഗം ചേര്‍ന്ന് തീരുമാനിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പി.ഡബ്ലു ബില്‍ഡിംഗ് ബദിയടുക്ക എ. ഇ ശ്രീനിത് കുമാര്‍ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, കുമ്പഡാജെ ഗ്രൂപ്പ് വില്ലേജ് ഓഫീസര്‍ എസ്. ലീല, എ. ഇ. ഒ എം. ശശിധര സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.