പാലക്കുന്ന് ആര്‍ട്‌സ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഗുരുവന്ദനം സ്‌നേഹാദരവ് പരിശീലന ക്ലാസ്സിന് മാതൃകയായി

പാലക്കുന്ന് അംബിക കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ ഗുരുവന്ദന ചടങ്ങും കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സും മികച്ച അനുഭവമായി. പാലക്കുന്ന് അംബിക കോളേജില്‍ 32 വര്‍ഷം അധ്യാപകനായ ബാബു ഹരിദാസിന് ശിഷ്യന്മാരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നല്‍കിയ ഊഷ്മളമായ ആദരവ് ചടങ്ങ് പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നടന്ന ചടങ്ങ് കാസറഗോഡ് അഡിഷണല്‍ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാബു ഹരിദാസിന് അദ്ദേഹം പൊന്നാട അണിയിച്ചു. മുഖ്യ അതിഥിയായ പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റും കോളേജ് ആദ്യകാല
അധ്യാപകനുമായ പി. വി. രാജേന്ദ്രന്‍ പുരസ്‌കാരം കൈമാറി കൈമാറി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഗുരു ദക്ഷിണയും നല്‍കി. കൂടാതെ ശിഷ്യന്മാരുടെ സ്‌നേഹ സമ്മാനമായി മുന്‍ അധ്യാപികയും ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കെ. കസ്തൂരി പ്ലാവിന്‍ തൈ സമ്മാനിച്ചു. പ്രസിഡന്റ് അജിത് സി കളനാട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍,എം. ജയകുമാര്‍, എം. വി. ജയദേവന്‍ ,മാധ്യമ പ്രവര്‍ത്തകനും കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ്‌റുമായ പാലക്കുന്നില്‍ കുട്ടി, ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, ബി. കെ സുഗതകുമാരി, സംഘടന രക്ഷാധികാരി ഗംഗാധരന്‍ മലാംകുന്ന് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ മുതല്‍ നടന്ന മോട്ടിവേഷന്‍ ക്ലാസ്സില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറുപതോളം കുട്ടികള്‍ പങ്കെടുത്തു. കോളേജിലെ ആദ്യകാല അധ്യാപകന്‍ കൂടിയായ അഡിഷണല്‍ പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ക്ക് സംഘടനയുടെ പ്രത്യേക ആദരവും നടത്തി.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബി. എല്‍. വിപിന്‍ലാല്‍ സ്വാഗതവും പ്രവാസി പ്രതിനിധി മുഹമ്മദ് കളനാട് നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കേറ്റ് വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *