പാലക്കുന്ന് : രാമായണ മാസാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ സംസ്‌കൃതി പ്രഭാഷണത്തിന് തുടക്കമായി. ഭണ്ഡാരവീട്ടില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ ആചാര സ്ഥാനികരായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കോളിക്കര നാരായണന്‍ ആയത്താര്‍, ഭരണസമിതി പ്രസിഡന്റ് അഡ്വ.കെ. ബാലകൃഷ്ണന്‍, മറ്റു ഭാരവാഹികള്‍ എന്നിവരുടെ സാനിധ്യത്തില്‍ ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി നിലവിളക്ക് കൊളുത്തി. തന്നിമംഗലത്ത് ഉണ്ണിക്കൃഷ്ണ വാര്യരാണ് പ്രഭാഷകന്‍. കര്‍ക്കടകത്തിലെ നാല് ഞായറാഴ്ചകളില്‍ 3.30 മുതല്‍ 5.30 വരെയാണ് ഇത് നടക്കുക. 28ന് രാമായണ പാരായണ മത്സരവും ഓഗസ്റ്റ് 4ന് രാമായണ പ്രശ്‌നോത്തരി മത്സരവും നടക്കും.യു.പി, ഹൈസ്‌കൂള്‍, പ്ലസ് ടു, പൊതു വിഭാഗങ്ങളിലായിരിക്കും സമാപന ദിവസമായ 11ന് വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 25 നകം പേര് നല്‍കണം. 9447449657.