മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖാ ജനസഹായി കേന്ദ്രം ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു

തുരുത്തി,കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ എല്‍.പി.ജി (ഇ-കെവൈസി)ഗ്യാസ് മസ്റ്ററിങ്ങ് ക്യാമ്പ് മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനസഹായിയുടെ കീഴില്‍ തുരുത്തിയില്‍ സംഘടിപ്പിച്ചു, നൂറു കണക്കിന് ആളുകള്‍ക്ക് പ്രയോചനകരമായ ക്യാമ്പ് മുസ്ലീം ലീഗ് തുരുത്തി ശാഖ ആസ്ഥാന മന്ദിരത്തില്‍ മുസ്ലീം ലീഗ് ശാഖ ജനറല്‍ സെക്രടറി സലീം ഗാലക്‌സി ഉദ്ഘാടനം നിര്‍വ്വഹിച്ചു, വാര്‍ഡ് കൗണ്‍സിലര്‍ ബി.എസ് സൈനുദ്ദീന്‍, വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് ഓതുന്നപുരം, മുസ്ലീം യൂത്ത് ലിഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രടറി അഷ്ഫാഖ് അബൂബക്കര്‍, ടി.എം.എ തുരുത്തി, ടി എസ് മുനീര്‍, ടി എച്ച് സലീം, നവാസ് ആനബാഗിലു, അബുബക്കര്‍ മെഡിക്കല്‍, ഖലീല്‍ അബൂബക്കര്‍, എ എച്ച് ഹബീബ്, ടി എം ജസീല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *