പാലക്കുന്ന് :അംബിക ആര്‍ട്‌സ് കോളേജില്‍ 32 വര്‍ഷം അധ്യാപകനായിരുന്ന ബാബു ഹരിദാസിന് ശിഷ്യന്മാരുടെ ഗുരുവന്ദനം സ്‌നേഹാദരവ് ഞായറാഴ്ച നടക്കും. ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് കാസര്‍കോട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്യും. അതോടനുബന്ധിച്ച് രാവിലെ 8.30ന് 5 മുതല്‍ പ്ലസ് 2 വരെയുള്ള കുട്ടികള്‍ക്ക് അജിത് സി കളനാട് നയിക്കുന്ന മോട്ടിവേഷന്‍ ക്ലാസും ഉണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി സെക്രട്ടറി അഭിലാഷ് അറിയിച്ചു. ഫോണ്‍ : 8139059285