പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമു ഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഓഗസ്റ്റ് 19, 20 തീയതികളില്‍ നടത്തും.19ന് സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കും. അപ്പര്‍ പ്രൈമറി മുതല്‍ കോളേജ് വരെയുള്ള കുട്ടികള്‍ക്കും പൊതു വിഭാഗത്തിലും കഥ, ലേഖന, കവിത രചനാമത്സരങ്ങള്‍ രാവിലെ 9.30 മുതല്‍ തുടങ്ങും .വിഷയങ്ങള്‍ അന്ന് നല്‍കും. 20ന് സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വ്യക്തിത്വങ്ങളെ ആദരിക്കലും സമിതിയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടാകും.അന്ന് രാവിലെ മുതല്‍ ജില്ലാതല കൈകൊട്ടിക്കളിയും നാടന്‍പാട്ട് മത്സരവും നടക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫികളും നല്‍കും. താല്പര്യമുള്ള ടീമുകള്‍ 31 നകം രജിസ്റ്റര്‍ ചെയ്യണം. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. ഫോണ്‍ : 9447037405, 9895574376.