ഉദുമ:ഉദുമ കൂറുക്കന്‍കുന്ന് തറവാട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.2025ല്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യം കെട്ടിന്റെ ഭാഗമായിട്ടാണ് കുടുബ സംഗമം നടത്തിയത്. സംഗമം പാലക്കുന്ന് കഴകം സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്തു.ഭരണ സമിതി പ്രസിഡന്റ് ചന്ദ്രന്‍ പെരിയ അധ്യക്ഷനായി. പ്രമോദ് കുമാര്‍ പാണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ.പ്രഭാകരന്‍,ശോഭന രാജ്, സി.കെ.ഉദയ കുമാരി, എ.വി.രാജേഷ് പള്ളം, നാരായണന്‍ ബാര, പി.വി.ഗോപാലന്‍, അച്യുതന്‍ ആടിയത് എന്നിവര്‍ സംസാരിച്ചു.തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ ടി.ഗോപാലന്‍ കാനത്തൂര്‍, ടി.ചപ്പില ചെറുപനത്തടി, സി.എച്ച്.രാമുഞ്ഞി എടനീര്‍, ജാനകി പള്ളഞ്ചി, കൃഷ്ണന്‍ പാടി, കൃഷ്ണന്‍ താന്നിയടി, ശംഭു ചെറുപനത്തടി, അപ്പു മൊട്ട കുഞ്ച, കല്ല്യാണി ചെമ്മനാട്, പാര്‍വതി സുള്യ, സരോജിനി താന്നിയടി, ശാരദാ നെക്രമ്പാറ, അമ്പു പാടി, ചിന്താമണി പൂച്ചക്കാട്, കുഞ്ഞമ്മ കളനാട്, നാരായണി ദേളി, നാരായണി പെരിയ, സരോജിനി പാറക്കടവ്, ടി.വി.ദേവകി ഉദുമ, നാരായണി കൊട്ടംകുഴി, കെ.വസന്തനീലേശ്വരം, ഗംഗ അമ്പലത്തറ, മാധവി പറമ്പ്, ടി.വി.കുഞ്ഞിരാമന്‍ താന്നിയടി, ടി.വി.കൃഷ്ണന്‍ ഉദുമ, നാരായണി കല്ല്യാണ്‍റോഡ് എന്നിവരെ ആദരിച്ചു.സിനിമാ സംവിധായകന്‍ വിജേഷ് പാണത്തൂര്‍, സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ രാഹുല്‍ രാഘവന്‍ ഉദുമ, ശരത്ത്.വി.പി ഉദുമ, അനശ്വര അനില്‍ ഉദുമ, കാര്‍ത്തിക, ശിശിര രാജന്‍ പള്ളിക്കര, ഗാഥശ്രീ എന്നിവരെ അനുമോദിച്ചു.തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാ പരിപാടികളും മത്സരങ്ങളും നടന്നു. സുരേഷ് മാങ്ങാട് സ്വാഗതവും ലതഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.