ചരക്ക് വണ്ടിയുടെ കോച്ചിന്റെ ചക്ര തകരാര്‍; കോട്ടിക്കുളത്ത് തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

പാലക്കുന്ന് : ചരക്ക് വണ്ടിയുടെ ഒരു കോച്ചിന്റെ ചക്രത്തിലെ തകരാറുമൂലം വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രെയിന്‍ യാത്രാ തടസം വരെ തുടരുകയാണ്.കണ്ണൂര്‍ ഭാഗത്തേക്കുള്ള എല്ലാ വണ്ടികളും ഈ റിപ്പോര്‍ട്ട് എഴുതും വരെ മധ്യത്തിലെ ട്രാക്കിലൂടെയാണ് യാത്ര തുടരുന്നത്. മധ്യത്തിലെ ട്രാക്കില്‍ പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും റെയില്‍വേ ജീവനക്കാരുടെ സഹായം ആശ്വാസമായി. ഇതിനായും മറ്റ് ജോലികള്‍ക്കുമായി രാവിലെ മുതല്‍ കൂടുതല്‍ ജോലിക്കാരെ സ്റ്റേഷനില്‍ നിയോഗിച്ചു. വിശ്രമമില്ലാതെ ജീവനക്കാര്‍ അധിക ജോലിചെയ്തു വരികയാണ്. കേടായ ബോഗിയുടെ സാങ്കേതിക തകരാര്‍ വൈകുന്നേരത്തോടെ പരിഹരിച്ചുവെങ്കിലും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കേ അറ്റത്ത് ആണ് ആ ബോഗി ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ ആ ബോഗി മാറ്റും വരെ ട്രെയിന്‍ യാത്ര മധ്യട്രാക്കിലൂടെ ആയിരിക്കും. രാത്രി തന്നെ അത് മാറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ സ്റ്റോപ്പുള്ള വണ്ടിയുടെ ഇരു ഭാഗത്തും വണ്ടികളില്‍ കയരാനും ഇറങ്ങാനും യാത്രക്കാരെ ജീവനക്കാര്‍ സഹായിച്ചു. അതുകൊണ്ട് തന്നെ കൂടുതല്‍ മിനിറ്റു വണ്ടികള്‍ നിര്‍ത്തേണ്ടിവന്നു. പ്ലാറ്റ്‌ഫോമിന്റെ വടക്കേ അറ്റത്ത് വെളിച്ചകുറവും മഴയും മലബാര്‍ എക്‌സ്പ്രസ്സ് യാത്രക്കാര്‍ ബുദ്ധിമുട്ടിയെങ്കിലും മുഴുവന്‍ പേരും കയറിയ ശേഷമേ രാത്രി 7.48ന് വണ്ടിക്ക് സ്റ്റേഷന്‍ വിടാന്‍ പച്ചക്കൊടി കിട്ടിയുള്ളൂ.പതിവിലും കൂടുതല്‍ സമയം ഗേറ്റ് അടഞ്ഞു കിടക്കേണ്ടിവന്നെങ്കിലും അതിലൂടെയുള്ള വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *