കാഞ്ഞങ്ങാട്: സങ്കീര്‍ണമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ പുതു തലമുറ കടന്നുപോകുന്നത്. മയക്കുമരുന്ന് മാഫിയ, കുട്ടികളുടെ ആത്മഹത്യകള്‍, സ്വഭാവ വൈകൃതങ്ങള്‍ എന്നിവ നമ്മുടെ ഉറക്കം കെടുത്തുന്നു. രക്ഷാകര്‍തൃത്വം ഇന്ന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ കാര്യങ്ങളെക്കുറിച്ച് എല്ലാം രക്ഷിതാക്കളില്‍ അവബോധം വളര്‍ത്തുന്നതിന് വേണ്ടി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ഗോള്‍ഡിന്റെയും കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിന്റെയും സഹകരണത്തോടെ ഡിയര്‍ പാരന്റ്- കുട്ടികള്‍ക്ക് ഒരു കരുതല്‍ രക്ഷിതാക്കള്‍ക്കുള്ള പരിശീലന പരിപാടി ചിന്മയ വിദ്യാലയത്തില്‍ വച്ച് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. ശ്യാമള അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ഗോള്‍ഡ് മാനേജര്‍ നിതിന്‍ മനോഹരന്‍, കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രതിനിധികളായ എന്‍. ആര്‍. പ്രശാന്ത്, സി.പി. വി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് സൈക്കോളജി, പാരന്റിങ്, വീടുകളിലെ ആശയവിനിമയം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ ജെ.സി.ഐ ട്രെയിനര്‍ വി.വേണുഗോപാല്‍ ക്ലാസ് എടുത്തു. ചിന്മയ വിദ്യാലയം പ്രിന്‍സിപ്പല്‍ സി.ചന്ദ്രന്‍ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.