കാഞ്ഞങ്ങാട്: വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തുന്ന കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വികസനത്തിന്റെ പാതയില്‍. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങില്‍ നടന്നു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവറന്റ് സിസ്റ്റര്‍ നമ്പിക്കൈ കിത്താരി ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബിഷപ്പ് റൈറ്റ് റവറന്റ് ഡോ:അലക്സ് വടക്കുംതല പ്രാര്‍ത്ഥന നടത്തി.പി.ടി.എ പ്രസിഡന്റ് ബഷീര്‍ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡന്റ് രാജേഷ്, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ വത്സമ്മ അലക്സ്, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രഭാവതി, തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിത ജോസഫ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷീബ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.