ബാനം: ജില്ലാ വടംവലി അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ബാനം ഗവ.ഹൈസ്‌കൂളിലെ താരങ്ങള്‍ സംസ്ഥാന മത്സരങ്ങള്‍ക്കായി പുറപ്പെട്ടു. പെണ്‍കുട്ടികളുടെ അണ്ടര്‍ 15 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിരുന്നു. പരിമിതമായ സാഹചര്യങ്ങളോട് പൊരുതിയാണ് ഇവര്‍ നേട്ടം കൊയ്തത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 15 വിഭാഗത്തില്‍ അനാമിക ഹരിഷ്, ടി.വി അന്‍ജിത, വി.ശിവാത്മജ, പി.സൗഭാഗ്യ, പി.അംഗിത, എം.എ അനഘ, സി.പ്രവീണ, കെ.കെ ശിവദ, സീനിയര്‍ വിഭാഗത്തില്‍ പി.ശ്രാവണ, ആണ്‍കുട്ടികളുടെ അണ്ടര്‍ 13 ല്‍ ആദിത് മനോജ്, എ.ഹരിദേവ് എന്നിവര്‍ സംസ്ഥാന മത്സരങ്ങള്‍ക്കുള്ള ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനാമിക, ശ്രാവണ എന്നിവര്‍ കഴിഞ്ഞ രണ്ടു തവണയും ദേശീയ ചാമ്പ്യന്മാരായ കേരള ടീമില്‍ അംഗങ്ങളായിരുന്നു. മണി മുണ്ടാത്ത് ആണ് പരിശീലകന്‍. 20 ന് എറണാകുളത്താണ് സംസ്ഥാന മത്സരം.