കനത്ത മഴയിലും ആവേശമായി ജില്ലാ വടംവലി മത്സരം: കുണ്ടുംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

നീലേശ്വരം:ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 88 പോയിന്റുമായി കുണ്ടുംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 28 പോയിന്റുമായി ജി എച്ച് എസ് എസ് ബന്തടുക്കയും സെന്റ് തോമസ് എച്ച് എസ് തോമാപുരവും രണ്ടാം സ്ഥാനം പങ്കിട്ടു. 16 പോയിന്റുമായി ബാനം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്നാം സ്ഥാനം. 11 കാറ്റഗറി വിഭാത്തിലാണ് മത്സരം സംഘടിച്ചത്.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ജില്ലാ വടം വലി അസോസിയേഷനും, ബി.ഏ.സി. ചിറപ്പുറവും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി ദാമോദരന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.മനു, പ്രസ് ഫോറം പ്രസിഡന്റ സേതു ബങ്കളം, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പി.എം സന്ധ്യ, ജില്ലാ സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം, അബുജാക്ഷന്‍ ആലാമിപ്പള്ളി, എന്നിവര്‍ സംസാരിച്ചു. വടം വലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍ സ്വാഗതവും, സുനില്‍ നോര്‍ത്ത് കോട്ടച്ചേരി നന്ദിയും പറഞ്ഞു. വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി അരവിന്ദാക്ഷന്‍ ട്രോഫികള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, കൃപേഷ് മണ്ണട്ട, റീജു മാസ്റ്റര്‍, ബാബു കോട്ടപ്പാറ, രാജീവന്‍ ഏഴാംമൈല്‍, സുനില്‍ പെര്‍ലടുക്കം തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. മല്‍സര വിജയികള്‍ യഥാക്രമം:
അണ്ടര്‍ 13 ബോയിസ്: ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ് ബാനം,ജിഎച്ച്എസ്എസ് ബന്തടുക്ക .
അണ്ടര്‍ 13 ഗേള്‍സ്: ജിഎച്ച്എസ്എസ് ബന്തടുക്ക ,ജിഎച്ച്എസ്എസ് കുണ്ടംകുഴി, സ്‌പോര്‍ട്‌സ് ക്ലബ് കുണ്ടംകുഴി ,
അണ്ടര്‍ 15 ബോയിസ്: ജി ആര്‍ എഫ് സി വെള്ളച്ചാല്‍ , ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ്എസ് ബന്തടുക്ക .
അണ്ടര്‍ 15 ഗേള്‍സ്:ജിഎച്ച്എസ് ബാനം,ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ്എസ് ബന്തടുക്ക .
അണ്ടര്‍ 17 ബോയിസ്:ജിഎച്ച്എസ്എസ് കുണ്ടംകുഴി, സെന്റ് തോമസ് തോമാപുരം, സെന്റ് ജൂഡ്‌സ് വെള്ളരിക്കുണ്ട്.
അണ്ടര്‍ 17 ഗേള്‍സ്:ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജി എച്ച് എസ് എസ് ബന്തടുക്ക.
അണ്ടര്‍ 17 മിക്‌സഡ് :ജിഎച്ച്എസ്എസ് കുണ്ടംകുഴി.
അണ്ടര്‍ 19 ബോയിസ് ജിഎച്ച്എസ്എസ് കുണ്ടംകുഴി, സെന്റ് തോമസ് തോമാപുരം, ജിഎച്ച് എസ് എസ് ചയ്യോത്ത്.
അണ്ടര്‍ 19 ഗേള്‍സ് സെന്റ് തോമസ് തോമാപുരം, സെന്റ് ജൂഡ്‌സ് വെള്ളരിക്കുണ്ട്, ജിഎച്ച്എസ്എസ് രാവണേശ്വരം ,
അണ്ടര്‍ 19 മിക്‌സഡ് :ജിഎച്ച്എസ്എസ് കുണ്ടംകുഴി, സെന്റ് തോമസ് തോമാപുരം, ജി എച്ച് എസ് എസ് ബന്തടുക്ക.
സീനിയര്‍ വിഭാഗം വനിത: ജിഎച്ച്എസ് കുണ്ടംകുഴി.
ഈ മാസം 20 ,21 തീയ്യതികളില്‍ ആലുവയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിന്റ സെലക്ഷന്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *