ഭീമനടി: വെസ്റ്റ് എളേരി മണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം പുങ്ങന്‍ ചാലില്‍ പ്രിയദര്‍ശിനി ഹാളില്‍ വച്ച് നടന്നു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.വി. ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോയ് ജോസഫ് സമ്മേളനം ഉല്‍ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ ഷിജിത്ത് തോമസ് കുഴുവേലില്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ അന്നമ്മ മാത്യു, മിനി ഫ്രാന്‍സിസ് , കെ കെ തങ്കച്ചന്‍, കെ സി കുഞ്ഞികൃഷ്ണന്‍ ബിജു ഏലിയാസ്, സെബാസ്റ്റ്യന്‍ പാരടിയില്‍, അഗസ്റ്റിന്‍ മണലേല്‍ ജെയിംസ് മുതലായവര്‍ പ്രസംഗിച്ചു. പി റ്റി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.