രാജപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കള്ളാറില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍അധ്യക്ഷന്‍ വഹിച്ചു, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍, പി എ ആലി ,വി കെ ബാലകൃഷ്ണന്‍, വി കുഞ്ഞിക്കണ്ണന്‍, പ്രിയ ഷാജി രേഖ സി ,ഗോപി കെ എന്നിവര്‍ സംസാരിച്ചു.