ഇരിയ : ഓട്ടോയും ബസും കൂട്ടിയിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെ തായന്നൂരിലേക്ക് പോകുവായിരുന്ന പ്രാര്‍ത്ഥന ബസ്സും എതിരെ വന്ന ഓട്ടോറിക്ഷയും ഏഴാംമൈല്‍ പളളിക്ക് സമീപത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ പരപ്പയിലെ ശ്രീധരനെ മംഗലാപുരത്തേക്ക് മാറ്റി. ഓട്ടോ ഡ്രൈവര്‍ പരപ്പ പന്നിയറിഞ്ഞു കൊല്ലിയിലെ നാരായണന്‍, അരീക്കരയിലെ അനീഷ്, ബളാലിലെ രഞ്ജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു.