കോട്ടപ്പാറ: സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-24 വര്‍ഷത്തെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ:മനോജ് വി.എന്‍ – ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ കെ.വി.കെ റാം നിര്‍വഹിച്ചു. പരിപാടിയില്‍ അക്കാദമിക് ഡയറക്ടര്‍ സജിത്ത് കുമാര്‍ ബി, വിവിധ വകുപ്പ് മേധാവികളായ ശ്വേത എം,സജിന ടി. മോഹന്‍, ദിവ്യ ശിവന്‍, ഷൈന, സൈനബത്ത്, സനാതന ട്രസ്റ്റ് മെമ്പര്‍മാരായ സുരേന്ദ്രന്‍, സന്തോഷ്, സുരേഷ് കുമാര്‍, ശ്രീന തുടങ്ങിയവര്‍ സംസാരിച്ചു.