കാസറഗോഡ് : യു ആര്‍ ബി ഗ്ലോബല്‍ അവാര്‍ഡ് ജേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ആദരവ് നല്‍കി. കൂടാതെ കാലാവസ്ഥ വ്യതിയാനം തടയുന്നതിലും ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനസ്ഥാപനത്തിനും എന്ന ശില്പശാലയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തെ കൂടി പ്രതിനിധികരിച്ച് പങ്കെടുക്കുന്നതിനാലും ആദരവ് നല്‍കി.