പാലാവയല്‍ : കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ പാലാവയല്‍ വില്ലേജിലെ കൂട്ടക്കുഴിയില്‍ കാട്ടാന നാശം വിതച്ച കൃഷിയിടങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതാ സെക്രട്ടറിമാരായ ഷിജിത്ത് തോമസ് കുഴുവേലില്‍, ജോയി കൊച്ചുകുന്നത്തുപറമ്പില്‍, തോമാപുരം മേഖല പ്രസിഡണ്ട് സാജു പടിഞ്ഞാറേട്ട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. തുടര്‍ച്ചയായി കൂട്ടത്തോടെ കാട്ടാനകള്‍ എത്തി കൃഷി നശിപ്പിക്കുന്നത് നോക്കി നിസ്സഹായരായി ജീവിക്കുകയാണ് പാലാവയല്‍ വില്ലേജിലെ കൂട്ടക്കുഴി, മീനഞ്ചേരി, കോളിത്തട്ട് , ചാവറഗിരി തുടങ്ങിയ പ്രദേശവാസികള്‍ ജോണി മുഞ്ഞനാട്ട്, ഷിബു മുഞ്ഞനാട്ട്, നോബിള്‍ ഇടയാനിക്കാട്ട്, അംബുജം കുട്ടനാപറമ്പില്‍,കുര്യാച്ചന്‍ കര്‍ക്കിടംപള്ളില്‍, ബാബു കര്‍ക്കിടംപള്ളില്‍, കൊച്ചുമോന്‍ കര്‍ക്കിടംപള്ളില്‍, ജോയി നടുവിലേക്കുറ്റ്, സനീഷ് ഉടുമ്പക്കല്‍, ജോണ്‍സന്‍ പാറേക്കുടിയില്‍, ബിജു പാറേക്കുടിയില്‍, സണ്ണി പാറേക്കുടിയില്‍, കുട്ടിച്ചന്‍ പാറേക്കുടിയില്‍, തുടങ്ങി നിരവധി കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കാട്ടാനകളുടെ ആക്രമണത്തില്‍ ഉണ്ടായിരിക്കുന്നത് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും, കര്‍ണാടക വനാതിര്‍ത്തിയില്‍ വൈദ്യുതി ഫെന്‍സിംഗ് വേലികള്‍ സ്ഥാപിക്കണമെന്നും, കേരളത്തില്‍ നിന്ന് ആര്‍ ആര്‍ ടി ടീമിനെ ചുമതലപ്പെടുതി കാട്ടാനാകളെ കൃഷിയിടങ്ങളില്‍ നിന്ന് തുരത്തി ഓടിക്കാന്‍ വേണ്ട നടപടികള്‍ കേരള സര്‍ക്കാറും, വനംവകുപ്പും, ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.