അജാനൂര്‍:ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി. യു ) അജാനൂര്‍ ഡിവിഷനിലെ വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം അട്ടോട്ട് എ. കെ. ജി ഭവനില്‍ വെച്ച് നടന്നു.ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് കൊട്ടന്‍ കുഞ്ഞിഅടോട്ട് പതാക ഉയര്‍ത്തി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍, ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, ഡിവിഷന്‍ പ്രസിഡണ്ട് പി. ആര്‍. രാജു കുശാല്‍ നഗര്‍, ഏരിയ ജോയിന്റ് സെക്രട്ടറി സരസന്‍ പെരളം എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. വെള്ളിക്കോത്ത് – കിഴക്കുംകര റോഡ്, മന്‍സൂര്‍ പടിഞ്ഞാറക്കര റോഡ് മെക്കാഡം ടാര്‍ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കുക, വെള്ളിക്കോത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും അപകട ഭീഷണിയായിട്ടുള്ള അരയാല്‍ കൊമ്പ് മുറിച്ച് മാറ്റുക എന്നീ ആവശ്യങ്ങള്‍ അധികൃതരോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹരീഷ് ആനവാതുക്കാല്‍ രക്തസാക്ഷി പ്രമേയവും ഹരീഷ് കുതിരുമ്മല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി രാജീവന്‍ കണ്ണികുളങ്ങര സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരവ്- ചിലവ് കണക്കുകള്‍ യുണിറ്റ് ട്രഷര്‍ കുഞ്ഞികൃഷ്ണന്‍ പെരളം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍പ്രസിഡണ്ട് – കൊട്ടന്‍ കുഞ്ഞി അടോട്ട്, വൈസ് പ്രസിഡണ്ട് – സബിന്‍ കാട്ടുകുളങ്ങര, സെക്രട്ടറി – രാജീവന്‍ കണ്ണികുളങ്ങര, ജോയിന്റ് സെക്രട്ടറി – അനീഷ് കാലിച്ചാമരം, ട്രഷറര്‍ – ബാബു എ.വി പെരളം എന്നിവരെ തെരെഞ്ഞെടുത്തു.