പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡി യോഗം വാര്‍ഡ് അംഗം കസ്തൂരി ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.എല്‍.എസ്.എസ്.വിജയികളെയും കേരള ആരോഗ്യ സര്‍വ്വകലാശാല പിജി ആയുര്‍വേദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനഘ മധുസൂദനനേയും സ്‌കൂളില്‍ നടന്ന വിവിധ മത്സര വിജയികളെയു അനുമോദിച്ചു.ബേക്കല്‍ എഇഒ എ. അരവിന്ദ, പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍, പ്രഥമാധ്യാപിക പി. ആശ, മുഹമ്മദ് സലീം, പി. വി. രഞ്ജിത്ത്, കെ.വി.അപ്പു, ഹരിഹരന്‍, കൃഷ്ണന്‍ പാക്കത്ത്, ശശി കട്ടയില്‍, എം.പി.ടി.എ. പ്രസിഡന്റ് ഷാന, എം. വി. ഷീജ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ജഗദീശന്‍ ആറാട്ടുകടവ് (പ്രസി.), ഗഫൂര്‍ മൗലവി (വൈ. പ്രസി.) ഷാന (എം.പി.ടി.എ പ്രസി.), ഹാജറ അമീര്‍ ,അനുഷ കെ.വി.(വൈ. പ്രസി.)