അനുമോദന പരിപാടി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു… ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ദാമോദരന്‍ കൊടക്കല്‍, മുന്‍ മെമ്പര്‍ മധുകോളിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു… കേരള പി എസ് സി എട്ടോളം റാങ്കുകളില്‍ ഇടം നേടി നിലവില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ജ്യോതി പി, കേരള പി എസ് സി ഘജടഅ നിതീഷ് മാഷ്, രാകേഷ് മാഷ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജോലിയില്‍ പ്രവേശിച്ച മഹേഷ് ആര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 49 എസ്എസ്എല്‍സി, പ്ലസ് ടു’എല്‍ എസ് എസ് വിജയികളെയും പരിപാടിയില്‍ അനുമോദിച്ചു.

വായനശാല പ്രസിഡന്റ് സിവി സേതുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാല സെക്രട്ടറിയും കോടോം വേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ജഗന്നാഥ് എം വി സ്വാഗതവും ലൈബ്രേറിയന്‍ ദീപ കെ വി നന്ദിയും പറഞ്ഞു…