രാജപുരം:കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ആയിരം അമ്മമാരുടെ സമൂഹ ലളിത സഹസ്രനാമ പാരായണവും, മാതൃസംഗമവും നടക്കും. നാളെ രാവിലെ 4 മണിക്ക് മഹാഗണപതി ഹോമം തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ 7.52 മുതല്‍ 8.49 വരെ ശുഭ മുഹൂര്‍ത്തത്തില്‍ ദുര്‍ഗ്ഗാ പരമേശ്വരിയുടെ ബിംബപ്രതിഷ്ഠ തുടര്‍ന്ന് ഉപദേവന്മാരുടെ പ്രതിഷ്ഠയും അഷ്ടബന്ധ ക്രിയ, മറ്റ് പൂജാദികര്‍മ്മങ്ങളും നടക്കും. 13 ന് വൈകിട്ട് നൃത്തോത്സവത്തോടു കൂടി ആഘോഷം സമാപിക്കും