പെരുമ്പാവൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം മണ്ണൂരില്‍ സബൈന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എംഡി ഡോ. സബൈന്‍ ശിവദാസന്‍ നിര്‍വഹിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ബാബു പോള്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.രായമംഗലം പഞ്ചായത്തംഗം ജോയ് പതിക്കല്‍, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി ഫാദര്‍ ഷിജു മാത്യു, ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ സെലീന ജോര്‍ജ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ വി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപ്പുരയില്‍, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, ക്ലസ്റ്റര്‍ ഹെഡ് രാജേഷ് എം എന്നിവര്‍ സംസാരിച്ചു.