പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ടി. ഡെന്നീസ് തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ. എം. നാഗലിങ്കം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡീന്‍ പ്രൊഫ. എം.ആര്‍. ബിജു ആശംസ അര്‍പ്പിച്ചു. ഡോ. ജില്ലി ജോണ്‍ സ്വാഗതവും ഡോ. ലക്ഷ്മി നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളും തെരുവ് നാടകാവതരണവും പരിശീലന പരിപാടിയുടെ ഭാഗമായി നടക്കും. 11ന് സമാപിക്കും.