ചിറ്റാരിക്കാല്‍: കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും, YMCA ചിറ്റാരിക്കാല്‍ യൂണിറ്റും, KVVES ചിറ്റാരിക്കാല്‍ യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഓര്‍ത്തോ വിഭാഗവും, ജനറല്‍ മെഡിസിന്‍ വിഭാഗത്തിന്റെയും ക്യാമ്പ് ആണ് നടത്തിയത്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അഖില്‍ തോമസ്, ഡോ. മുഹമ്മദ് ഷാനിദ് എന്നിവരാണ് മെഡിക്കല്‍ ക്യാമ്പിനെ നേതൃത്വം നല്‍കിയത്.തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയ വികാരി റവ. ഡോ. മാണി മേല്‍വെട്ടം ക്യാമ്പ് ഉദ്ഘാടനം നടത്തി.

വൈ എം സി എ ചിറ്റാരിക്കാല്‍ യൂണിറ്റ് സെക്രട്ടറി റോഷന്‍ എഴുത്തുപുരക്കല്‍, വൈ എം സി എ കാസറഗോഡ് സബ് റീജിയണ്‍ ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കണ്‍വീനര്‍ ഷിജിത്ത് തോമസ് കുഴുവേലില്‍, KVVES ചിറ്റാരിക്കാല്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിജോ നഗരൂര്‍ എന്നിവര്‍ സംസാരിച്ചു. സാബു കുഴുവേലില്‍, എബിന്‍ പാതിപ്പുരയിടം, സെബിന്‍ ഈഴറാട്ട്, ഡയസ് വലിയപറമ്പില്‍, ബേബി ഇലഞ്ഞിമറ്റം , അരുണ്‍ ചിലമ്പട്ടശേരി എന്നിവര്‍ നേതൃത്വം നല്‍കി. നൂറോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ചിറ്റാരിക്കാല്‍ വ്യാപാരഭവനില്‍ വെച്ചാണ് നടന്നത്.