രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണത്തിനൊരു പൂക്കാലം എന്ന പദ്ധതിയുടെ ഭാഗമായി ജെ ഇല്‍ ജി ഗ്രുപ്പുകള്‍ക്ക് ചെണ്ടു മല്ലി തൈകളുടെ വിതരണം നടത്തി. വിവിധ പഞ്ചായത്തിലെ 151 ഗ്രുപ്പ് കള്‍ക്ക് തൈകള്‍ നല്‍കുന്ന പദ്ധതിയുടെ ഉത്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്തില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ശ്രീലത, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ കെ ഷൈലജ, ജയശ്രീ എന്‍ എസ്, എ ഡി എ അരുണ്‍, ജോയിന്റ് ബി ഡി ഒ ബിജുകുമാര്‍ കെ ജി ,കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ രിത സ്വാഗതവും കൃഷി അസിസ്റ്റന്റ് രവി ടി നന്ദിയും പറഞ്ഞു.