മുക്കൂട്:ഈജിപ്തിലെ അല്‍ അസ്ഹറില്‍ നിന്നും അഷറ ഖിറാഅത്ത് പൂര്‍ത്തിയാക്കി ‘നാടിന് അഭിമാനമായി മാറിയ അല്‍ ഹാഫിള് മുഹമ്മദ് സവാദി നെ മുക്കൂട് സെന്‍ട്രല്‍ ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ .നേതൃത്വത്തില്‍ അനുമോദിച്ചു മുക്കൂട് ജുമാ മസ്ജിദില്‍ വച്ച് നടന്ന ചടങ്ങില്‍ ജമാഅത്തില്‍ മുതിര്‍ന്ന അംഗം സി എം മുഹമ്മദ് ഹാജി കാരയില്‍, ഉപഹാരവും,ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യൂസഫ് ഹാജി തായല്‍ കോട്ടണിയിച്ചും ഹാഫിള് മുഹമ്മദ് സവാദിനെ അനുമോദിച്ചു ചടങ്ങ് ഹാഫിള് ബാസിത്ത് നിസാമി ഉദ്ഘാടനം ചെയ്തു,ജമാഅത്ത് കമ്മിറ്റി
പ്രസിഡന്റ് യൂസഫ് ഹാജി തായല്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു, മദ്രസ മുഅല്ലിം മുഹമ്മദലി യമാനി ജമാഅത്ത് വൈസ് പ്രസിഡന്റ് മാരായ അസീസ് ഹാജി, ചിത്താരി അബ്ദുല്ല , സെക്രട്ടറിമാര്‍ റിയാസ് മുക്കൂട് സലാം നടുക്കേ പുര,അബ്ബാസ് കെ ഇ, യുഎഇ കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഒ.കെ,സെക്രട്ടറി മുനീര്‍ ബേങ്ങച്ചേരി, അന്ത തായല്‍, തുടങ്ങിയവര്‍ സംസാരിച്ചു,
മുഅല്ലീമീങ്ങളുംമുതഅല്ലിമീങ്ങളും നാട്ടുകാരും പങ്കെടുത്തു