പൊതു സ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കാന്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ജി്ല്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും വരും ദിവസങ്ങളില്‍ അതിനായുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞു.ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ആമുഖ പ്രഭാഷണം നടത്തി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജില്ലയില്‍ എം.സി.എഫ് ഇല്ലാത്ത പടന്ന പഞ്ചായത്തില്‍ എം.സി.എഫ് സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രത്യക യോഗം ചേരണമെന്നും എഫ്.എസ്.ടി.പികള്‍ സ്ഥാപിക്കുന്നതിന് മൂന്ന് സ്ഥലങ്ങള്‍ റവന്യൂ വകുപ്പ് അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു.മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ സംസ്ഥാന തല ശില്‍പശാലയുടെ തുടര്‍ച്ചയായി നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ കര്‍മ്മ പരിപാടി ആസൂത്രണം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡി.പി.സി ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ കര്‍മ്മ പരിപാടി വിശദീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് പ്രൊജക്ട് അവതരിപ്പിച്ചു.അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ റിജു മാത്യു ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാഗതവും കോ കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ നന്ദിയും പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.