രാജപുരം: വിദേശ സര്‍വ്വകലാശാലയില്‍ 90 ലക്ഷം രൂപയുടെ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ രാജപുരത്തെ ജസ്വിന്‍ ജിജി കിഴക്കേപ്പുറത്തിനെ കേരള കോണ്‍ഗ്രസ്സ് (എം) കള്ളാര്‍ മണ്ഡലം കമ്മറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ , മണ്ഡലം പ്രസിഡന്റ് ടോമി വാഴപ്പിള്ളില്‍, ബേബി പന്തല്ലൂര്‍, സൈമണ്‍ ചെറുകര ടോം പാലായി എന്നിവര്‍ സംബന്ധിച്ചു.ജസ്വിന്റെ പിതാവ് ജിജി കുര്യന്‍ കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മിറ്റി അംഗമാണ്.