നാലര പതിറ്റാണ്ടു കാലമായി കേരളീയ മുസ്ലിം സമൂഹത്തില്‍ വിപ്ലവാത്മകമായ ഇടപെടലുകള്‍ നടത്തിയ മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ ഉത്തര മേഖല സമ്മേളനം ജൂലൈ ഏഴിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.’സാമൂഹിക മുന്നേറ്റം മാനവികതയിലൂടെ’എന്നതാണ് സമ്മേളന പ്രമേയം. എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മമ്മദ് കോയ പ്രമേയാവതരണം നടത്തും.വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ കണ്ണൂര്‍ മേയര്‍ മുസ്ലി മഠത്തില്‍ ഉല്‍ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വനിത, യുവജന, സംഘടനാ സെഷനുകളില്‍ ആയിഷ ഫര്‍സാന, ഹംസ പാലക്കി, പി ടി മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത മുന്നൂറ് അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുകയെന്നു സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ: പി വി സൈനുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ പി എം അബ്ദുല്‍ നാസ്സര്‍, ട്രഷറര്‍ പൊയ്ലൂര്‍ അബൂബക്കര്‍ ഹാജി എന്നിവര്‍ അറിയിച്ചു.