മാലക്കല്ല്: ബഡ്ഡിംഗ് റൈറ്റേഴ്‌സ്‌ന്റെയും ഭാഷാ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌കൂളിലെ വായന കോര്‍ണര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫ് മാലക്കല്ല് സെന്റ് മേരിസ് യുപി സ്‌കൂളിലെ കുട്ടികളുമായി സംവദിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ വായനയ്ക്കുള്ള പ്രാധാന്യവും വായനയിലൂടെയാണ് ആധുനിക തലമുറ വളരേണ്ടതൊന്നും വൈക്കം മുഹമ്മദ് ബഷീറിന് മലയാളികളുടെ മനസ്സില്‍ ഉള്ള സ്വീകാര്യതയെ കുറിച്ചും ബഷീറിന്റെ കൃതികളുടെ പ്രാധാന്യത്തെക്കുറിച്ചും എ.ഇ.ഒ. കുട്ടികളോട് പറഞ്ഞു കുട്ടികള്‍ക്ക് നവ്യമായ ഒരു അനുഭവം ആണ് ഈ സന്ദര്‍ശനം വഴി ലഭിച്ചത്.