ബഷീര്‍ അനുസ്മരണ പരിപാടി:-വെള്ളിക്കോത്ത് സ്‌കൂളില്‍ ബഷീറും കഥാപാത്രങ്ങളും നിറഞ്ഞാടി

വെള്ളിക്കോത്ത്: മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ബഷീര്‍ ഓര്‍മ്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വിദ്യാധരന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ബഷീര്‍ കഥപാത്രങ്ങളായ മജീദ്, സുഹ്‌റ , രാധാമണി, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമാ, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, മണ്ടന്‍ മുത്തപ്പ, അബുബക്കര്‍, സൈനബ, നാരായണി, പാത്തുമ്മ , കുഞ്ഞി പാത്തുമ്മ, ജമീല, പാപ്പച്ചന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അരങ്ങിലെത്തി. കൂടാതെ എല്‍. പി വിഭാഗത്തിലെ കുരുന്നുകളും ബഷീറും പാത്തുമ്മയുമായി രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ത്ഥികളായ ആദിദേവ്, നന്ദകുമാര്‍, രേവന്ത്, അനിരുദ്ധ്,ദീക്ഷിത്, ആദിനാഥ്,ഹാദിയ, മെഹറിന്‍, ദീക്ഷിത, ശൃംഗ, ക്ഷീരജ, ഹൃദ്യ എന്നീ വിദ്യാര്‍ത്ഥികള്‍ കഥാപാത്രങ്ങളായി രംഗത്തെത്തി. വിദ്യാരംഗം കണ്‍വീനര്‍ എന്‍. സി ബേബി സുധ എഴുതിയ സ്‌ക്രിപ്റ്റിന് പി ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് സംവിധാനമൊരുക്കി. വിദ്യാരംഗം സമിതി അംഗങ്ങളായപി. ജി ദിവ്യ, അജിത കപ്പണക്കാല്‍, കെ. സരസ്വതി , പി.വിഷ്ണുനമ്പൂതിരി, എം. കെ.പ്രിയ ,വി. വി വിനീത, അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കി. മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് സജിന ഹാരിസ്,സിനിയര്‍ അസിസ്റ്റന്റ് അമ്പിളി എ.സി എന്നിവര്‍ ആശംസ നേര്‍ന്നു. വിദ്യാരംഗം കണ്‍വീനര്‍ എന്‍.സി. ബേബി സുധ സ്വാഗതവും ജോ: കണ്‍വീനര്‍ കെ. സരസ്വതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *