ഉദുമ : ഉദുമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേലചന്തയും നടത്തി. കര്‍ഷകര്‍ ഉല്പാദിപ്പിച്ച നടീല്‍ വസ്തുക്കള്‍, കവുങ്ങ്, പച്ചക്കറി തൈകള്‍, വാല്‍ഡണ്‍ തോട്ടത്തിന്റെ ചെറു ധാന്യങ്ങളുടെ വിവിധ ഉത്പന്നങ്ങള്‍ എന്നിവയുടെയും പെരിയ ആഗ്രോ സര്‍വീസ് കേന്ദ്രത്തില്‍ നിന്നുള്ള നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും വിപണനവും നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ബീബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. മറ്റു വാര്‍ഡ് അംഗങ്ങളായ പുഷ്പാവതി, ഹാരിസ് അങ്കകളരി, സുനില്‍കുമാര്‍ കൃഷി ഓഫീസര്‍ കെ. നാണുകുട്ടന്‍, അസി. കൃഷി ഓഫീസര്‍ എം. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.