കാഞ്ഞങ്ങാട്: മുളവിന്നൂര് ഭഗവതി ക്ഷേത്രത്തില് ക്ഷേത്ര യു.എ.ഇ കൂട്ടായ്മ 20 ലക്ഷം രൂപ ചെലവില് നിര്മ്മിച്ച കെട്ടിടത്തിന്റെ സമര്പ്പണ ചടങ്ങും 2023- 24 വര്ഷത്തില് എസ്.എസ്.എല്.സി പരീക്ഷയില് വിജയികളായ വിദ്യാര്ത്ഥികള്ക്കുള്ള അനുമോദനവും ക്ഷേത്ര ഹാളില് വച്ച് നടന്നു. പരിപാടിയുടെ ഭാഗമായി ഗണപതി ഹോമവുംനടന്നു. തുടര്ന്ന് ക്ഷേത്ര സ്ഥാനികന്മാരുടെയും, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും യു.എ.ഇ കൂട്ടായ്മ അംഗങ്ങളായ പി. മഹേന്ദ്രന് കാനം, നവനീത് ചുളിയന് വളപ്പ്, ഉണ്ണി ഞെക്കിള് തടം, അനീഷ് കല്യോട്ട് എന്നിവരുടെ സാന്നിധ്യത്തില് യു.എ.ഇ കൂട്ടായ്മ നിര്മിച്ച കെട്ടിടം യു.എ.ഇ കൂട്ടായ്മ പ്രതിനിധി രാജു കരിപ്പാടക്കന് ക്ഷേത്രത്തിലേക്ക് കൈമാറി . ക്ഷേത്ര ഹാളില് വച്ച് നടന്ന കെട്ടിടത്തിന്റെ താക്കോല് കൈമാറ്റ ചടങ്ങും അനുമോദന സദസ്സും കാസര്ഗോഡ് വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ഡി.വൈ.എസ്.പി
വി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങും അദ്ദേഹം നിര്വഹിച്ചു. കലാസാംസ്കാരിക സമിതി പ്രസിഡണ്ട് കെ. വിജയന് അധ്യക്ഷനായി. ക്ഷേത്ര കഴകം സേവാസമിതി പ്രസിഡണ്ട് എം. വിശ്വനാഥന് മലയാ ക്കോള്, മുന് എ. ഇ. ഒ ജയരാജന് മാസ്റ്റര് മൂന്നാം മൈല്, യു.എ.ഇ കൂട്ടായ്മ പ്രതിനിധി രാജു കരിപ്പാടക്കന് , വി ഗോപാലകൃഷ്ണ പണിക്കര്,കാവുങ്കാല് നാരായണന് മാസ്റ്റര്,എ. കുഞ്ഞിരാമന് ഗുരുപുരം, എം. ബാലകൃഷ്ണന് വയമ്പ്, ക്ഷേത്ര സേവാസമിതി ട്രഷറര് തമ്പാന് പെരിയടത്ത്, ക്ഷേത്ര മാതൃസമിതി പ്രസിഡണ്ട് ഭവാനി മുണ്ടപ്ലാവ് എന്നിവര് സംസാരിച്ചു. കലാസാംസ്കാരിക സമിതി സെക്രട്ടറി പി. മനേഷ് കുമാര് ചേമന്തോട് സ്വാഗതവും ട്രഷറര് സന്തോഷ് ബാട്ടടുക്കം നന്ദിയും പറഞ്ഞു. ചടങ്ങില് വച്ച് യു.എ.ഇ കമ്മിറ്റിയുടെ കെട്ടിട നിര്മ്മാണത്തിന് ചുക്കാന് പിടിച്ച തമ്പാന് പെരിയടത്തി നെയും നിര്മ്മാണ പ്രവര്ത്തി ഏറ്റെടുത്ത് വിജയകരമായി കെട്ടിടം പണി പൂര്ത്തീകരിച്ച ഉമേഷന് മുളവി ന്നൂരിനെയും യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില് പൊന്നാടയും ഉപഹാരങ്ങളും നല്കി അനുമോദിക്കുകയും ചെയ്തു.