ഷാര്‍ജയില്‍ തീപിടിത്തം; ബഹുനില കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു

ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ താമസക്കാരെ ഒഴിപ്പിച്ചു.ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 13 നിലയുള്ള കെട്ടിടമായിരുന്നു. കെട്ടിടത്തിന്റെ 10ാം നിലയില്‍ ആണ് തീപിടിത്തമുണ്ടായത്. അവധി ദിവസമായതിനാല്‍ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. ഫയര്‍ അലാം കേട്ടതോടെ താമസക്കാര്‍ അയല്‍വാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തി തീ കെടുത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മുഴുവന്‍ താമസക്കാരെയും ഒഴിപ്പിച്ചു. അപ്പാര്‍ട്ടുമെന്റുകളില്‍ ജല, വൈദ്യുതി സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *